ഭര്‍തൃഗൃഹത്തില്‍ 19കാരി തൂങ്ങി മരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്പ്

ആലപ്പുഴ: വള്ളിക്കുന്നത്ത് 19 വയസുകാരി ഭര്‍തതാവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. വലിയകുളങ്ങര സ്വദേശി സുചിത്രയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു സുചിത്രയുടെ വിവാഹം. രാവിലെ പതിനൊന്നരയോടെയാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുചിത്രയെ കാണാതെ അന്വേഷിച്ചപ്പോള്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നെന്ന് ഭര്‍ത്താവിന്റെ മാതാവ് പറയുന്നു. അയല്‍വാസികളെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയാണ്. സൈനികനായ ഭര്‍ത്താവ് വിഷ്ണു ഉത്തരാഖണ്ഡിലാണ്. വിഷ്ണുവിന്റെ അച്ഛനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.

Also Read: ‘നേഴ്‌സിങ് കഴിഞ്ഞ കൊച്ചാ, അസ്ഥി ഉരുകുന്നപോലെ അവള്‍ ഉരുകി സഹിച്ചു’; അര്‍ച്ചനയുടെ ഭര്‍ത്താവ് തലേദിവസം ഡീസല്‍ വാങ്ങിവെച്ചിരുന്നെന്ന് അച്ഛന്‍

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണു വിവാഹത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലേക്ക് മടങ്ങിയത്.