ഫ്രീകിക്ക് 10, തലകൊണ്ട് മാത്രം 28 ഗോള്‍; ക്രിസ്റ്റാനോയുടെ ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് ബ്രേക്ഡൗണ്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന റെക്കോഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ (2-1) പോര്‍ച്ചുഗീസ് ക്യാപ്റ്റന്റെ ഇന്റര്‍നാഷണല്‍ അക്കൗണ്ടിലെ ഗോളെണ്ണം 111 ആയി. 1993 മുതല്‍ 2006 വരെ ഇറാന് വേണ്ടി കളിച്ച അലി ദേയിയുടെ 109 ഗോള്‍ എന്ന ചരിത്രനേട്ടമാണ് റോണോ മറികടന്നത്. കഴിഞ്ഞ യൂറോയില്‍ ഫ്രാന്‍സിനെതിരായ രണ്ട് ഗോളോടെ റൊണാള്‍ഡോ അലിദേയിക്ക് ഒപ്പമെത്തിയിരുന്നു. നിലവില്‍ 90 ഗോളുകള്‍ക്ക് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടേ രണ്ട് പുരുഷതാരങ്ങള്‍ ക്രിസ്റ്റ്യാനോയും അലി ദേയിയുമാണ്.

15-ാം മിനുറ്റില്‍ പെനാല്‍റ്റി പാഴാക്കി കളഞ്ഞെങ്കിലും അവസാന സെക്കന്‍ഡുകളിലെ ഗോളിലൂടെ 36കാരനായ ക്രിസ്റ്റിയാനോ കടം വീട്ടി. ജോണ്‍ ഈഗനിലൂടെ 45-ാം മിനുട്ടില്‍ അയര്‍ലന്‍ഡ് ലീഡ് നേടി. 89-ാം മിനുട്ടില്‍ ഹെഡ്ഡര്‍ ഗോളിലൂടെ റോണോയുടെ സമനില. അധിക സമയത്ത് സൂപ്പര്‍ സ്‌ട്രൈക്കര്‍ 111-ാം ഗോള്‍ നേടിയതും കളി അവസാനിച്ചതും ഒപ്പം. റോണോയുടെ ഇന്റര്‍നാഷണല്‍ കരിയറിലെ 27-ാമത്തേയും 28-ാമത്തേയും ഹെഡ്ഡര്‍ ഗോളുകളാണ് അയര്‍ലന്‍ഡിനെതിരെ പിറന്നത്. പെനാല്‍ഡോയെന്ന് വിമര്‍ശകര്‍ പരിഹസിക്കുമെങ്കിലും സിആര്‍7 പെനാല്‍റ്റി കിക്കിലൂടെ നേടിയത് 14 ഗോളുകള്‍ മാത്രം. ക്രിസ്റ്റിയാനോയുടെ ഗോളുകള്‍ ബ്രേക് ഡൗണ്‍ ചെയ്താല്‍ ഇങ്ങനെയിരിക്കും.

ആകെ – 111 ഗോള്‍
വലംകാല്‍ – 58
ഇടംകാല്‍ – 25
ഹെഡ്ഡര്‍ – 28
ഇന്‍സൈഡ് ബോക്‌സ് – 90
ഔട്ട്‌സൈഡ് ബോക്‌സ് – 21
ഫ്രീ കിക്കുകള്‍ – 10
പെനാല്‍റ്റികള്‍ – 14
ഹാട്രിക്കുകള്‍ – 9

അന്താരാഷ്ട്ര കരിയറില്‍ 44 രാജ്യങ്ങള്‍ക്കെതിരെയാണ് ക്രിസ്റ്റ്യാനോ സ്‌കോര്‍ ചെയ്തിട്ടുള്ളത്. സ്വീഡന്‍, ലിത്വാനിയ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ‘മര്‍ദ്ദനം’ ഏറ്റത്. ഇരുവര്‍ക്കുമെതിരെ കപ്പിത്താന്‍ ഏഴ് ഗോളുകള്‍ വീതം നേടി.

സ്വീഡന്‍ – 7
ലിത്വാനിയ – 7
അന്‍ഡോറ – 6
അര്‍മേനിയ – 5
ലാത്വിയ – 5
ലക്‌സംബര്‍ഗ് – 5
എസ്‌റ്റോണിയ – 4
ഫറോ ഐലന്‍ഡ്‌സ് – 4
ഹംഗറി – 4
നെതര്‍ലന്റ്‌സ് – 4
ബെല്‍ജിയം – 3
ഡെന്മാര്‍ക് – 3
വടക്കന്‍ അയര്‍ലന്‍ഡ് – 3
റഷ്യ – 3
സ്‌പെയ്ന്‍ – 3
സ്വിറ്റ്‌സര്‍ലന്‍ഡ് – 3
അസര്‍ബൈജാന്‍ – 2
ബോസ്‌നിയ ഹെര്‍സഗോവിന – 2
കാമറൂണ്‍ – 2
സൈപ്രസ് – 2
ചെക്ക് റിപ്പബ്ലിക് – 2
ഈജിപ്ത് – 2
കസാഖ്‌സ്താന്‍ – 2
സൗദി അറേബ്യ – 2
ഫ്രാന്‍സ് – 2
അര്‍ജന്റീന – 1
ക്രൊയേഷ്യ – 1
ഇക്വഡോര്‍ – 1
ഫിന്‍ലന്‍ഡ് – 1
ഘാന – 1
ഗ്രീസ് – 1
ഐസ്ലന്‍ഡ് – 1
ഇറാന്‍ – 1
മൊറോക്കോ – 1
ജര്‍മനി – 1
വെയ്ല്‍സ് – 1
ഉക്രെയ്ന്‍ – 1
സ്ലൊവാക്കിയ – 1
സെര്‍ബിയ – 1
പോളണ്ട് – 1
പനാമ – 1
ഉത്തര കൊറിയ – 1
ന്യൂസിലാന്‍ഡ് -1
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് – 2

Also Read: ഏറ്റവും കൂടുതല്‍ ഹാട്രിക്, പത്ത് ടൂര്‍ണമെന്റുകളില്‍ ഗ്യാപ്പില്ലാതെ ഗോളടി; ലോകഫുട്‌ബോളിലെ റോണോ റെക്കോര്‍ഡുകള്‍