കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ വാക് പോര്. കൊടകരക്കേസില്‍ സംസ്ഥാന സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുകളി നടത്തുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. കുഴല്‍പ്പണക്കേസില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് വിഡി സതീശന് പ്രസ്താവന നടത്തി.
ഒത്തുതീര്‍പ്പിന്റെ പല വിവരങ്ങളും പുറത്തുവരാനുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ എന്ന് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ല.
വി ഡി സതീശന്
കുഴല്‍പ്പണക്കേസിലെ ബിജെപിയുടെ പങ്ക് മുഖ്യമന്ത്രി എടുത്തു പറയുന്നില്ല. ഒന്‍പതര കോടി രൂപ കൊണ്ടുവന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ എത്ര കോടി പിടിച്ചെടുത്തു. അന്വേഷണം ശരിയായ രീതിയിലല്ല. പൊലീസ് പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നില്ല. കേസ് അട്ടിമറിക്കരുത്. സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പും വിലപേശലും വൈകാതെ പുറത്തുവരുമെന്നും വി ഡി സതീശന് പ്രതികരിച്ചു.
സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന് നിലയാകരുതെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.