അനൂപ് മേനോന്റെ പേജില്‍ അനാക്കോണ്ടയും കടുവയും; ഹാക്ക് ചെയ്യപ്പെട്ടെന്ന് നടന്‍

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. തന്നേയും നാല് അഡ്മിന്‍മാരേയും ഹാക്കര്‍ പേജില്‍ നിന്ന് നീക്കം ചെയ്‌തെന്ന് നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ഫേസ്ബുക്കിനേയും സൈബര്‍ സെല്ലിനേയും വിവരം അറിയിച്ചിട്ടുണ്ട്. പേജ് തിരിച്ചുകിട്ടുന്നതുവരെ ഫേസ്ബുക്കില്‍ സജീവമായിരിക്കില്ലെന്നും അനൂപ് മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

15 ലക്ഷം സുഹൃത്തുക്കളുള്ള പേജിന്റെ നിയന്ത്രണമേറ്റെടുത്ത ഹാക്കര്‍ ആ സ്‌പേസ് ഇപ്പോള്‍ ഫണ്ണി വീഡിയോസും മറ്റും ഷെയര്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്.

അനൂപ് മേനോന്‍

ഹാക്ക് ചെയ്തതിന് പിന്നാലെ പേജിന്റെ പ്രൊഫൈല്‍ പിക്ചറും ഹാക്കര്‍ മാറ്റിയിട്ടുണ്ട്. കുതിരപ്പുറത്ത് ഇരിക്കുന്ന രാജാവാണ് പ്രൊഫൈല്‍ ചിത്രം. ബാഹുബലിയിലേതുള്‍പ്പെടെ സിനിമകളിലെ സംഘട്ടനരംഗങ്ങള്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനൂപ് മേനോന്റെ പ്രതികരണം

“പ്രിയപ്പെട്ടവരെ, എന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് തിങ്കളാഴ്ച്ച ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍ ഉടന്‍ തന്നെ അഡ്മിന്‍മാരായിരുന്ന നാല് പേരേയും എന്നേയും നീക്കം ചെയ്തു. 15 ലക്ഷം സുഹൃത്തുക്കളുള്ള പേജിന്റെ നിയന്ത്രണമേറ്റെടുത്ത ഹാക്കര്‍ ആ സ്‌പേസ് ഇപ്പോള്‍ ഫണ്ണി വീഡിയോസും മറ്റും ഷെയര്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഞങ്ങള്‍ ഫേസ്ബുക്കിലും സൈബര്‍ സെല്ലിലും വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കി. പേജ് തിരിച്ചുകിട്ടുന്നതവുരെ ഞാന്‍ ഫേസ്ബുക്കില്‍ സജീവമായിരിക്കില്ലെന്ന് അറിയിക്കുന്നു. ഉടനെ പേജ് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. പ്രിയപ്പെട്ടവരായ നിങ്ങളുമായി ബന്ധപ്പെടാന്‍ കാത്തിരിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ ഒരു രാജാവിന്റെ ചിത്രമാണ്.”