‘ടിപി ഒരുക്കിത്തന്നത് ഒരു ബെഞ്ചും രണ്ട് കസേരയും ഒരു കുപ്പിവെള്ളവും’; ഒഞ്ചിയത്തെ സിപിഐഎം നാടക ഓര്‍മ പങ്കുവെച്ച് ഹരീഷ് പേരടി

ആര്‍എംപി എംഎല്‍എ കെ കെ രമയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് നടന്‍ ഹരീഷ് പേരടി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയില്‍ ഉറക്കെ കേള്‍ക്കുകയും അത് ലോകം മുഴുവന്‍ കാണുകയും ചെയ്യുമ്പോള്‍ താന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുകയാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ കെ രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഫോട്ടോയും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

രമ സഖാവേ.. ജനാധിപത്യത്തെ കാത്തുരക്ഷിക്കാന്‍, ഒരു നല്ല പ്രതിപക്ഷമാകാന്‍ അഭിവാദ്യങ്ങള്‍, ലാല്‍സലാം

ഹരീഷ് പേരടി

എസ്എഫ്‌ഐയില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്. ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും, രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ ടിപിയേയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതി.