‘മണികണ്ഠന്‍ ചേട്ടാ പച്ചരി വന്നിട്ടുണ്ടോ?’; റേഷന്‍കടയില്‍ കിറ്റ് വാങ്ങാന്‍ നിന്ന നടനോട് പ്രേക്ഷകന്‍

റേഷന്‍ കടയില്‍ കൊവിഡ് ഭക്ഷ്യകിറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍. വെള്ള റേഷന്‍കാര്‍ഡും കൈയില്‍ ഒരു കാലി കിറ്റുമായി നില്‍ക്കുന്ന ചിത്രമാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അങ്ങനെ എന്റെ അവകാശമായ അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു.

മണികണ്ഠന്‍

‘ബാലനാടാ പറയുന്നേ എന്നും പറഞ്ഞങ്ങ് കേറി ചെന്നിരുന്നെങ്കില്‍ ഇതിന് മുന്‍പ് കിട്ടുമായിരുന്നു, വെള്ള കാര്‍ഡ് ആണല്ലേ മുതലാളി, ഇങ്ങനെയുള്ള സെലിബ്രിറ്റികളെ കാണാന്‍ വലിയ പാടാണ്’ തുടങ്ങിയ കമന്റുകളെത്തി. ഇതിന് മുമ്പ് എന്താ കിട്ടാതിരുന്നത് എന്ന ചോദ്യത്തിന് മണികണ്ഠന്റെ മറുപടി ഇങ്ങനെ.

പുതിയ വീടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവേ ആയിട്ടുള്ളൂ.

മണികണ്ഠന്‍

ആയിരത്തോളം പേരാണ് മണികണ്ഠന്റെ മറുപടി ലൈക്ക് ചെയ്തിരിക്കുന്നത്. ‘മണികണ്ഠന്‍ ചേട്ടാ പച്ചരി വന്നിട്ടുണ്ടോ, റേഷന്‍ കടയില്‍?’ എന്ന ചോദ്യത്തിന് ഉണ്ടെന്ന് വ്യക്തമാക്കി ഒരു തംസ് അപ്പ് സ്‌മൈലിയും നടന്‍ ഇട്ടിട്ടുണ്ട്.