കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന് പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നും മരണം.
സംഘം സിനിമയിലെ ‘പ്രായിക്കര അപ്പനെ’ അവതരിപ്പിച്ചായിരുന്നു പിസി ജോര്‍ജ് ശ്രദ്ധേയനായത്. ചാണക്യന്, അഥര്‍വം, ഇന്നലെ തുടങ്ങി 60ഓണം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെജി ജോര്‍ജ്, ജോഷി തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തു.
പൊലീസുകാരനായും വില്ലനായും ക്യാരക്ടര്‍ റോളുകളിലുമെല്ലാം ജോര്‍ജുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിലും പൊലീസുദ്യോഗസ്ഥനായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ച് കാലമായി സിനിമാരംഗത്തുണ്ടായിരുന്നില്ല.