ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ പിറന്നാളാണിന്ന്. സുക്കര്‍ ബര്ഗിന് വിമര്ശനത്തോടുകൂടിയ വേറിട്ട പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് നടന് ഷറഫുദ്ദീന്.
‘നിങ്ങളെയെല്ലാം ഞാന്‍ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അല്‍ഗോരിതം വച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാള്‍ ആശംസകള്‍’, ഷംസുദ്ദീന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
ഫേസ്ബുക്ക് വ്യക്തികളുടെ ഡാറ്റ ചോര്‍ത്തുന്നെന്ന ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് നടന്റെ പോസ്റ്റ്. ദശലക്ഷശക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ, ആളുകളുടെ സെര്‍ച്ച് അല്‍ഗൊരിതം സംബന്ധിച്ച വിവരങ്ങള്‍ ചില കമ്പനികള്‍ക്ക് കൈമാറുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത് ഫേസ്ബുക്ക് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തെത്തിയത്.