രേഖയില്ല, വെബ്‌സൈറ്റില്ല, ഒരേ വിലാസം; അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടി, 3 കമ്പനികളുടെ കോടിക്കണക്കിന് ഓഹരികള്‍ മരവിപ്പിച്ചു, ഷെയര്‍ മാര്‍ക്കറ്റില്‍ കൂപ്പുകുത്തി

മുംബൈ: അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടിയായി മൂന്ന് വിദേശ നിക്ഷേപ കമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് കമ്പനികളുടെ 43,500 കോടിയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇതോടെ അദാനിയുടെ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.

നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്റി ലിമിറ്റഡാണ് മൂന്ന് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേര സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ വരവിപ്പിച്ചത്. കള്ളപ്പണം നിരോധന നിയമ പ്രകാരം നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ആല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രസ്റ്റ് ഫണ്ട്, എപിഎംസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മൗറീഷ്യസിലലെ പോര്‍ട്ട് ലൂയീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കമ്പനികള്‍ക്ക് വെബ്‌സൈറ്റുകളില്ല. മൂന്നിനും ഒരേ അഡ്രസാണുള്ളത്.

കഴിഞ്ഞ മാസങ്ങളില്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നേട്ടമായിരുന്നു ഉണ്ടായിരുന്നു. ഒരു വര്‍ഷത്തതിനേക്കാള്‍ ആറ് ലക്ഷത്തോളം കോടിയുടെ മൂല്യമാണ് അദാനിഗ്രൂപ്പിന് നിലവിലുള്ളത്. എന്നാല്‍, മൂന്ന് കമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിഫ്റ്റിയിലും സെന്‍സെക്‌സിലും അദാനി ഗ്രൂപ്പ് കൂപ്പുകുത്തുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ് 20 ശതമാനം തകര്‍ച്ച നേരിച്ചു. അദാനി എന്റര്‍പ്രൈസസില്‍ 6.88 ശതമാനം, അദാനി ട്രാന്‍സ്മിഷനില്‍ 8.03 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92 ശതമാനം അദാനി ദ്രീനില്‍ 3.58 ശതവമാനം എന്നിങ്ങനെയാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികള്‍.