കൊച്ചി: ലക്ഷദ്വീപില്‍ കൊവിഡ് വ്യാപനം ശക്തമായത് റംസാന് കാരണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ദ്വീപിലെ വിവാദ നടപടികളെ ന്യായീകരിച്ച് സംസാരിക്കുന്നതിനി
ടെയായിരുന്നു പരാമര്‍ശം. ദ്വീപില്‍ നടപ്പിലാക്കുന്നത് കരുതല്‍ നടപടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപില്‍ നടപ്പിലാക്കിയ ഗോവധ നിരോധനത്തെയും പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചു. ജനങ്ങള്‍ക്കെതിരെ നിയമഹങ്ങള് ദുരുപയോഗം ചെയ്യില്ലെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന വാദം.
പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്ചയത്തെ സന്ദര്ശനത്തിനായാണെത്തുന്നത്. അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദ്വീപുകളില്‍ കരിദിനം ആചരിക്കുകയാണ്. രാവിലെ മുതല്‍ വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് പ്രതിഷേധം.