പിതാവ് കൃഷ്ണ കുമാര്‍ ബിജെപിയില്‍ സജീവമായതിന് പിന്നാലെ നടികളും മക്കളുമായ അഹാനയോടും ഇഷാനിയോടും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ രാഷ്ട്രീയം പറയാനെത്തുന്നത് പതിവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ചതോടെ ഇത് കൂടി. ഇതിനിടെ ബിജെപിയാണോയെന്ന ഇന്‍സ്റ്റഗ്രാം യൂസറുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. ‘ആര് യു ബിജെപി?’ എന്ന കമന്റിന് അഹാനയുടെ മറുപടി ഇങ്ങനെ.
ഞാനൊരു മനുഷ്യജീവിയാണ്. നല്ലൊരു ഹ്യൂമന്‍ ബീയിങ്ങാകാന് ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളോ?
അഹാന കൃഷ്ണ

ചോദ്യവും മറുപടിയും ഉള്‍പ്പെടുന്ന സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ അഹാന ഇതെല്ലാവര്‍ക്കും കൂടിയുള്ള മറുപടിയാണെന്നുകൂടി കുറിച്ചു. ‘എന്റെ ഒടുവിലത്തെ പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. വിലകുറഞ്ഞ ശ്രദ്ധ പിടിച്ചുപറ്റല്‍ ശ്രമം ആണെന്ന തിരിച്ചറിവിലാകാം ആ വ്യക്തി കമന്റ് നീക്കം ചെയ്തു. എന്തായാലും സമാനസംശയങ്ങളുള്ള എല്ലാവര്ക്കും എനിക്ക് തരാനുള്ള മറുപടി ഇതാണ്.’