നിതിന്‍ ഗഡ്കരി തെറ്റായ പാര്‍ട്ടിയിലെ നല്ല മനുഷ്യന്‍, അദ്ദേഹത്തിന്റെ അധികാരങ്ങള്‍ പിടിച്ചു വെക്കുന്നു; കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍

കേന്ദ്രമന്ത്രിയും നാഗ്പൂര്‍ എംപിയുമായ നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഡഗ്രസ് നേതാവുമായ അശോക് ചവാന്‍. തെറ്റായ പാര്‍ട്ടിയിലെ നല്ല മനുഷ്യനാണ് നിതിന്‍ ഗഡ്കരിയെന്നാണ് അശോക് ചവാന്‍ പറഞ്ഞത്.

തെറ്റായ പാര്‍ട്ടിയിലെ നല്ല മനുഷ്യനാണ് നിതിന്‍ ഗഡ്കരി. പക്ഷെ അദ്ദേഹത്തിന്റെ അധികാരങ്ങള്‍ തുടര്‍ച്ചയായി പിടിച്ചുവെക്കുകയാണെന്നും അശോക് ചവാന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നടത്തിയ വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ മറുപടി.

കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രിയാരാണെന്ന ചോദ്യത്തിനാണ് അശോക് വാന്റെ ഈ മറുപടി. കൊവിഡ് പ്രതിസന്ധി, തൊഴില്‍ നഷ്ടം എന്നിവയില്‍ രൂക്ഷവിമര്‍ശനമാണ് അശോക് ചവാന്‍ നടത്തിയത്.

പെട്രോള്‍ വില 100 രൂപയായി. 12.21 കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ബംഗ്ലാദേശിന്റെ ആളോഹരി വരുമാനം ഇന്ത്യയേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിന്റെ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചെന്നും അശോക് ചവാന്‍ പറഞ്ഞു.