‘മാതൃത്വത്തെ കാല്‍പനികവല്‍കരിക്കാനോ പൊളിറ്റിക്കല്‍ കറക്ടനസ് നോക്കിയോ അല്ല പറഞ്ഞത്’; വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

പ്രൊഫൈല്‍ ചിത്രത്തില്‍ അധിക്ഷേപ കമന്റിട്ടയാള്‍ക്ക് നല്‍കിയ മറുപടിയുടെ പേരില്‍ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ടിവി ആങ്കര്‍ അശ്വതി ശ്രീകാന്ത്. പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് അശ്വതി പറഞ്ഞു.പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതാണെന്നും അശ്വതി വ്യക്തമാക്കി.

മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല.

അശ്വതി ശ്രീകാന്ത്

സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാല്‍ ഇനിയുള്ള മറുപടി ഇനി നിയമപരമായിട്ടാകും. മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.