കെ സുധാകരന് വേണ്ടി ബാനറുമായി പ്രവര്‍ത്തകര്‍; ഈ ശൈലി ഇനി വേണ്ടെന്ന് പറഞ്ഞ് ബാനര്‍ പിടിച്ചു വാങ്ങി മറ്റ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുമായി കെപിസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍. മൂന്ന് പ്രവര്‍ത്തകരാണ് സുധാകരന് വേണ്ടി ബാനറുമായെത്തിയത്.

ബാനര്‍ പിടിച്ചു ഇവര്‍ ഓഫീസിന് മുന്നില്‍ ഇവര്‍ നില്‍ക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം മറ്റ് പ്രവര്‍ത്തകരെത്തി ഈ ബാനര്‍ പിടിച്ചു വാങ്ങി. ഈ ശൈലി ഇനിയും വേണ്ടെന്ന് പറഞ്ഞാണ് ബാനര്‍ പിടിച്ചു വാങ്ങിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് തന്നെയാണ് സജീവമായുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയിട്ടില്ല.

പിടി തോമസിന്റെ പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. പിടി തോമസിന്റെ നേതൃത്വത്തില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ വാദിക്കുന്നത്.