ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു, മദ്യത്തിനായി സാമൂഹിക അകലം പാലിച്ച് ആവശ്യക്കാര്‍, വന്‍ തിരക്ക്, 11 മണിക്ക് ബാറും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആദ്യമണിക്കൂറുകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഔട്ട്‌ലെറ്റുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ തിക്കിതിരക്കാതെ സാമൂഹിക ആകലം കൃത്യമായി പാലിച്ചാണ് ക്യൂനിന്ന് മദ്യം വാങ്ങുന്നത്.

Also Read: സിനിമയില്‍ അവസര വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

രാവിലെ പതിനൊന്ന് മണിയോടെ സംസ്ഥാനത്തെ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍നിന്ന് നേരിട്ടും ബാറുകളില്‍നിന്ന് പാര്‍സലായും മദ്യം വാങ്ങാം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ മദ്യവില്‍പന പുനരാരംഭിച്ചിരിക്കുന്നത്. 20 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ അടഞ്ഞുതന്നെ കിടക്കും.