തിരുവനന്തപുരം: ലാഭ വിഹിതത്തിലെ തര്‍ക്കം പരിഹരിച്ചതോടെ സംസ്ഥാനത്തെ ബാറുകള്‍ ഇന്നുമുതല്‍ തുറക്കാന്‍ തീരുമാനമായി. ബെവ്കോ ബാറുകള്‍ക്ക് നല്‍രുന്ന വെയര്‍ഹൗസ് ലാഭ വിഹിതത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ തുറന്ന ബാറുകള്‍ പിന്നീട് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ബെവ്കോ ഔട്ട്ലെറ്റുകളിലെ നീണ്ട ക്യൂ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ച് ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.
വെയര്‍ഹൗസ് ലാഭവിഹിതം ബെവ്കോ എട്ടില്‍നിന്നും 25 ശതമാനമാക്കി ഉയര്‍ത്തിയതാണ് ബാറുടമകളെ ചൊടിപ്പിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 13 ശതമാനായി ലാഭ വിഹിതം കുറയ്ക്കാം എന്ന ധാരണയിലാണ് നിലവില്‍ എത്തിയിരിക്കുന്നത്.
ബാറുകള്‍ ഇന്നുതുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെങ്കിലും കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ ഇരുന്ന് മദ്യം ടകഴിക്കാനാവില്ല. മദ്യവില്പന മാത്രമാണ് ഇന്ന് ആരംഭിക്കുന്നത്.
കണ്‍സ്യൂമെര്‍ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതോടെ കണ്‍സ്യൂമര്‍ ഫെഡുൃും ഇന്നുമുല്‍ മദ്യവില്പന തുടങ്ങും.