ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ടി വി പ്രസാദിനേയും സംഘത്തേയും ഓഫീസില്‍ നിന്നും ഇറക്കിവിട്ടു. തളിയിലെ ജില്ലാകമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തിന് മുന്‍പ് നിങ്ങള്‍ പങ്കെടുക്കരുതെന്നും പുറത്തുപോകണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംഘം നേരത്തെ തന്നെ വാര്‍ത്താ സമ്മേളനം നടത്തുന്ന ഹാളില്‍ എത്തി. വാര്‍ത്താ സമ്മേളനത്തിന് ഏഷ്യാനെറ്റിനെ വിളിച്ചിരുന്നില്ലെന്നും ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നുമാണ് ബിജെപിയുടെ പ്രതികരണം. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന് ഡല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.