ഔദ്യോഗിക വാഹനം വെഞ്ചിരിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവാ പള്ളിയില്‍ വെച്ച് സര്‍ക്കാര്‍ വാഹനം വെഞ്ചിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലെത്തി. കാറിന്റെ ബോണറ്റ് തുറന്ന് വെച്ച് ഇടവക വികാരിയും മന്ത്രിയും കൊച്ചച്ചന്മാരും പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രത്തിലുളളത്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ സര്‍ക്കാര്‍ വാഹനം, മന്ത്രി മതേതരത്വം വകവെയ്ക്കാതെ വ്യക്തിപരമായ വിശ്വാസത്തിന് ഉപയോഗിച്ചെന്നാണ് വിമര്‍ശനങ്ങള്‍. ‘കാറിനെ മാമോദീസ നടത്തി മാണി എന്ന് പേരിടണം, ഓഫീസും ഔദ്യോഗിക വസതിയും വെഞ്ചിരിച്ച് സാത്താന്റെ പരീക്ഷണങ്ങളെ ഓടിക്കണം, ലോകത്താദ്യമായി ഒരു ദേശീയ പതാക വെഞ്ചരിച്ച മന്ത്രി’ എന്നിങ്ങനെ പോകുന്നു കാര്‍ വെഞ്ചിരിപ്പിനേക്കുറിച്ചുള്ള പ്രതികരണങ്ങള്‍.

റോഷി അഗസ്റ്റിന് ചെയ്തത് നിര്‍ദ്ദോഷകരമായ ഒരു പ്രവര്ത്തിയാണെന്നാരോപിച്ചും ഒരു വിഭാഗം രംഗത്തെത്തി. അഭിഭാഷകന് ഹരീഷ് വാസുദേവന്റെ പ്രതികരണം ഇങ്ങനെ. ‘വിശ്വാസിയായ മന്ത്രിക്ക് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാമെങ്കില്‍, വിശ്വാസത്തിന്റെ ഭാഗമായി വാഹനവും ഓഫീസുമൊക്കെ ദൈവാനുഗ്രഹം വാങ്ങി ഉപയോഗിക്കാനുള്ള അവകാശവും ഇല്ലേ? ട്രോളോ അസഹിഷ്ണുതയോ വേണോ?’.
‘ഈ പ്രിവിലേജ് എല്ലാ പാര്‍ട്ടിക്കാര്‍ക്കും എല്ലാ സമുദായങ്ങള്‍ക്കും ലഭ്യമാണോ?’ എന്ന ചോദ്യവും മറുപടിയായി ഉന്നയിക്കപ്പെടുന്നുണ്ട്.
യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുറബ്ബ് ഔദ്യോഗിക വസതിയുടെ പേര് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ‘ഗംഗ’ എന്ന പേര് മാറ്റി അബ്ദുറബ്ബ് വസതിക്ക് ‘ഗ്രേസ്’ എന്ന് പേരിടുകയായിരുന്നു. 2016ല്‍ വി എസ് സുനില്‍കുമാറിന് ഔദ്യോഗിക വസതിയായി ഗ്രേസ് ലഭിച്ചു. പേര് വീണ്ടും ഗംഗ എന്നാക്കാന്‍ പലരും നിര്‍ദ്ദേശിച്ചെങ്കിലും സുനില്‍കുമാര്‍ മാറ്റിയില്ല. റവന്യൂ മന്ത്രി കെ രാജന്റെ ഔദ്യോഗിക വസതിയാണ് ഗ്രേസ് ഇപ്പോള്‍.