തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും എന്ത് കൊണ്ട് ലോക്ക്ഡൗണ്‍ നീട്ടുന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിന് ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞു.
കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകളുടെ എണ്ണം കുറയുമ്പോഴും ലോക്ഡൗണ്‍ നീട്ടിയതിനെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. ടിപിആര്‍ കുറയാതെ തുടരുന്നതിനാലാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വൈറസ് വ്യാപനം കുറച്ചില്ലെങ്കില്‍ രോഗവ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തില്‍ കൂടുതലാണ്. വൈറ്സ സാന്ദ്രത കുറക്കുക പ്രധാനമാണ്. അതാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്ന് 14233പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 173 മരണം കൂടി കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരണം 10,804 ആയി. ചികിത്സയിലായിരുന്ന 15,355 രോഗമുക്തി നേടി.