തൃശ്ശൂര്‍: നാട്ടികയില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ സിപിഐമ്മില്‍ ചേര്‍ന്നു. പാര്‍ട്ടികള്‍ വിട്ടെത്തിയവര്‍ക്ക് സിപിഐഎം സ്വീകരണം നല്കി.
കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്തംഗവുമായ കെപി സുഖദാസ്, ബിജെപി മുന്‍ നാട്ടിക പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സന്തോഷ് പനക്കല്‍, ധീവരസഭ താലൂക്ക് പ്രസിഡണ്ട് കൂടിയായ അജിത എന്നിവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.
പാര്‍ട്ടിയിലെത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഹാരമണിയിച്ച് സ്വീകരിച്ചു. മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി അബ്ദുള്‍ ഖാദര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാ കമ്മറ്റി അംഗം പിഎം അഹമ്മദ്, ഏരിയാ സെക്രട്ടറി എംഎ ഹാരിസ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംആര്‍ ദിനേശന്, ലോക്കല്‍ സെക്രട്ടറി കെബി ഹംസ തുടങ്ങിയവരും പങ്കെടുത്തു.