ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ സജീവമായി പരിഗണിച്ച് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ സുധാകരന് വേണ്ടി വലിയ ആവശ്യത്തെ കാര്യമായി തന്നെ പരിഗണിക്കുകയാണിപ്പോള്‍ കേന്ദ്ര നേതൃത്വം.
നിലവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന് രാജിവെക്കാനുള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ അദ്ധ്യക്ഷന്‍ വരുന്നത് വരെ തുടരാനാണ് മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് വരെയായിരിക്കും പുതിയ അദ്ധ്യക്ഷന്റെ കാലാവധി. തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയെ തുടര്‍ന്ന് സംഘടന രംഗത്ത് വലിയ പൊളിച്ചെഴുത്ത് നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ബൂത്ത് തലം മുതല്‍ തന്നെ മാറ്റം വരും. മുഴുവന്‍ ഡിസിസി അദ്ധ്യക്ഷന്മാരെയും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ജംബോ കമ്മറ്റികളിലും മാറ്റം വരും.