കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്രവ്യാപനം

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കാലാകാലങ്ങളില്‍ വാക്‌സിന്‍ പുതുക്കേണ്ടി വരും. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്നും മന്ത്രാലയം പറഞ്ഞു.

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയ്ക്കും മുകളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കേരളത്തില്‍ കൊവിഡിന്റെ അതിതീവ്രവ്യാപനമാണെന്നും കേന്ദ്രം അറിയിച്ചു.

കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിത്രീവവ്യാപനം. അതോടൊപ്പം പാലക്കാട്, കൊല്ലം ജില്ലകളിലെ സാഹചര്യവും ഗുരുതരമാണെന്നും മന്ത്രാലയം പറഞ്ഞു.