സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി; ഇളവുകളില്ലാതെ നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഇളവുവരുത്താതെ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം.

വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാമെന്ന ധാരണയിലാണെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.

ജൂണ്‍ ഒമ്പതുവരെയായിരുന്നു നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് 16 വരെ തുടരാനാണ് തീരുമാനമായത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരത്ത് 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം.

Also Read: സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാതെ സഭയിലിരുന്നത് ചട്ടവിരുദ്ധം തന്നെ; എ രാജയ്ക്ക് 2500 രൂപ പിഴ ചുമത്തി സ്പീക്കര്‍

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തല്‍. എന്നാല്‍ ടിപിആര്‍ 15 ശതമാനത്തോട് അടുത്ത് നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. ഘട്ടം ഘട്ടമായി അണ്‍ലോക്ക് എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.