ജീവശ്വാസത്തിന് വേണ്ടി പിടയുന്ന രാജ്യം; ഇന്ത്യയില്‍ നിന്ന് ലോകം കണ്ട 17 കൊവിഡ് ചിത്രങ്ങള്‍ | PHOTO ESSAY

കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് രാജ്യം. ആരോഗ്യ സംവിധാനങ്ങളിലെ അപര്യാപ്തതയും പ്രതിരോധ ആസൂത്രണത്തിലെ പിഴവുകളും സൂക്ഷ്മതക്കുറവും ദുരന്തത്തിന്റെ തീവ്രത കൂട്ടുകയാണ്. ലോകത്ത് കൊറോണ വൈറസ് ബാധയുടെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പിക്കുന്നത് ഇന്ത്യയിലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുന്നു. ആശുപത്രി ചികിത്സ കിട്ടാതെ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പേര്‍ വീട്ടിലും തെരുവിലുമായി മരിച്ചുവീഴുന്നു. ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞ് വിറകിന് ക്ഷാമം നേരിടുന്ന അവസ്ഥയുണ്ട്. കൊവിഡ് മരണങ്ങള്‍ കൃത്യമായി എണ്ണപ്പെടുന്നില്ലെന്നും ഭരണസംവിധാനങ്ങള്‍ ദുരന്ത തീവ്രത കുറച്ചുകാണിക്കാന്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1. ഡല്‍ഹി ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയ്ക്ക് പുറത്ത് ഓക്‌സിജന്‍ സിലിണ്ടറുമായി കൊവിഡ് ബാധിതന്‍. Photo: REUTERS/Adnan Abidi

Photo: REUTERS/Adnan Abidi

2. ന്യൂഡല്‍ഹിയിലെ ഒരു ശ്മശാനത്തില്‍ ഊഴം കാത്ത് ദഹിപ്പിക്കാന്‍ കിടത്തിയ മൃതദേഹം. Photo: AP

Photo: AP

3. ചരക്കുവാഹനത്തിലെത്തി ആശുപത്രിയില്‍ പ്രവേശിക്കാന്‍ കാത്തുകിടക്കുന്ന സ്ത്രീ. അഹമ്മദാബാദില്‍ നിന്നുള്ള ചിത്രം. പകര്‍ത്തിയത്

4. അഹമ്മദാബാദില്‍ നിന്നുള്ള മറ്റൊരു ചിത്രം, Photo: REUTERS

Photo: REUTERS

5. ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ബന്ധു, Photo: REUTERS

6. ജമ്മുവില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ തളര്‍ന്നുവീഴുന്ന ബന്ധു, Photo: AP

7. ന്യൂഡല്‍ഹിയിലെ ഒരു ശ്മശാനം Adnan Abidi/Reuters

Adnan Abidi/Reuters

8. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ശ്മശാനത്തില്‍ ഇറക്കിവെയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍. REUTERS/Danish Siddiqui

9. ഡല്‍ഹിയിലെ ഒരു കബറിസ്ഥാന്റെ ഒരു ആകാശ ദൃശ്യം

10. Adnan Abidi/Reuters

Adnan Abidi/Reuters

11. ഡല്‍ഹിയിലെ ഒരു ശ്മശാനത്തിന്റെ ആകാശ ദൃശ്യം

12. ലഖ്‌നൗവിലെ ഒരു ശ്മശാനം, Sumit Kumar/BBC

Sumit Kumar/BBC

13. കൊവിഡ് ബാധിതനായി ശ്വാസം തടസം നേരിട്ടതിനേതിത്തുടര്‍ന്നാണ് യുപി ആഗ്ര സ്വദേശി രവി സിംഗാളിനെ (47) ഭാര്യ രേണു സിംഗാള്‍ എസ്എന്‍എംസി ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് രേണു ഓട്ടോ റിക്ഷയില്‍ വെച്ച് കൃത്രിമശ്വാസം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും രവി സിംഗാളിന് ജീവന്‍ നഷ്ടമായി. Photo: India Today

14. വാരണാസിയില്‍ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാനായി സൈക്കിളില്‍ കൊണ്ടുപോകുന്ന വൃദ്ധന്‍

15. പരിശോധനാകേന്ദ്രത്തില്‍ തളര്‍ന്നുവീണ സഹപ്രവര്‍ത്തകയെ സഹായിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ [Manish Swarup/ AP Photo]

16. ന്യൂഡല്‍ഹിയിലെ ഒരു ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഊഴം കാത്ത് കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍

17. ന്യൂഡല്‍ഹിയില്‍ ആശുപത്രി കിടക്കകള്‍ നിറഞ്ഞതിനേത്തുടര്‍ന്ന് ഓട്ടോറിക്ഷയിലിരുന്ന് ഓക്‌സിജന്‍ സ്വീകരിക്കുന്ന കൊവിഡ് രോഗി [Atul Loke / The New York Times]

Atul Loke/ The New York Times