കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗഡിലേക്ക്. മെയ് എട്ട് മുതല്‍ ഒമ്പത് ദിവസത്തേക്ക് സംസ്ഥാനം അടച്ചിടും. ശനിയാഴ്ച്ച രാവിലെ ആറുമുതലാണ് കടുത്ത നിയന്ത്രണങ്ങള്‍ ആരംഭിക്കുക. മെയ് 16 വരെ കര്‍ശന നിബന്ധനകള്‍ തുടര്‍ന്ന ശേഷം സ്ഥിതി ഗതികള്‍ പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മറ്റന്നാള്‍(മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും.
മുഖ്യമന്ത്രി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വീണ്ടും ലോക് ഡൗണിനെ ആശ്രയിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 25.69ല്‍ എത്തിയിരുന്നു. 41,953 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 11 പേരില്‍ ജനിതക വകഭേദം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തി. ഇന്നലെ 58 പേരുടെ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങള് 5565 ആയി.