കൊച്ചി: കേന്ദ്രം വാക്സിന് കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുന്നെന്ന് ആരോപിച്ച് കേരളം ഹൈക്കോടതിയില്‍. വാക്സിന് ന്യായവിലയ്ക്ക് നല്കാന് കേന്ദ്രത്തിന് കഴിയുന്നില്ല. കേന്ദ്ര നയം കാരണം വാക്സിന് വ്യത്യസ്ത വിലകളാണെന്നും വാക്സിന് ലഭ്യതക്കുറവിന് എതിരായി സംസ്ഥാനം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി.
വാക്സിന് എങ്ങനെയാണ് സ്വകാര്യ ആശുപത്രിക്ക് കിട്ടുന്നതെന്ന ചോദ്യം കോടതി ഉന്നയിച്ചു. ആശുപത്രികള്‍ക്ക് നല്കുന്ന വിലയ്ക്ക് വാക്സിന് വാങ്ങാന്‍ തയ്യാറാണോ എന്നും കോടതി ചോദിച്ചു. ആ വിലയ്ക്ക് വാക്സിന് വാങ്ങുന്നത് സാധ്യമല്ലെന്ന് സംസ്ഥാനം ടകോടതിയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന് കുത്തക കൊടുക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ക്ക് മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.