അറുപത്തിയൊന്ന് സീറ്റില്‍ വിജയമുറപ്പിച്ച് സിപിഐഎം; ഭരണതുടര്‍ച്ചയില്‍ വിശ്വാസമര്‍പ്പിക്കുന്നത് ഈ കണക്കുകളില്‍

മെയ് രണ്ടടക്കുവേ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആര് അധികാരം സ്വന്തമാക്കും എന്ന ചര്‍ച്ചകള്‍ സജീവമായി ആകാംക്ഷയുടെ അങ്ങേയറ്റത്തേക്കെത്തി. തങ്ങള്‍ അധികാരത്തിലെത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുമ്പോഴും കുലുങ്ങാതെ നില്‍ക്കുകയാണ് എല്‍ഡിഎഫ്. ഭരണതുടര്‍ച്ചയല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോവുന്നില്ല എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകൂട്ടലുകളുടെ ബലത്തില്‍ തന്നെയാണ് എല്‍ഡിഎഫും സിപിഐഎമ്മും ഇക്കാര്യം ഉറക്കെ പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ 61 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് സിപിഐഎം കണക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം മണ്ഡലങ്ങളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയാണ് ഈന കണക്ക്. അങ്ങനെ മത്സരം നടക്കുന്ന 28 മണ്ഡലങ്ങളുണ്ട്. അതില്‍ പകുതി സീറ്റുകളിലെങ്കിലും വിജയിച്ചാല്‍ മതി ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് സിപിഐഎം കണക്കുകൂട്ടുന്നു. മാത്രമല്ല ചില യുഡിഎഫ് കോട്ടകളില്‍ അട്ടിമറിയും അവര്‍ പ്രതീക്ഷിക്കുന്നു.

ആ അറുപത്തിയൊന്ന് മണ്ഡലങ്ങള്‍ താഴെ പറയുന്നതാണ്

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മ്മടം
മട്ടന്നൂര്‍, തലശേരി, മാനന്തവാടി, കല്‍പറ്റ, നാദാപുരം, കൊയിലാണ്ടി
പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍
കുന്ദമംഗലം, തവനൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം, കോങ്ങാട്
മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം
മണലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂര്‍ വൈപ്പിന്‍
കൊച്ചി, കോതമംഗലം, ഉടുമ്പന്‍ചോല, ദേവികുളം, വൈക്കം
ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍
തിരുവല്ല, കോന്നി, അടൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം
പുനലൂര്‍, ചടയമംഗലം, ഇരവിപുരം, ചാത്തന്നൂര്‍, ആറ്റിങ്ങല്‍
ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട

ഉറപ്പായും തങ്ങളുടെ കൈവശമുള്ള സീറ്റുകളില്‍ മാറ്റം വന്നാലേ തങ്ങള്‍ക്ക് ഭീഷണിയുള്ളൂവെന്നാണ് സിപിഐഎം വിലയിരുത്തല്‍. ഈ സീറ്റുകളില്‍ ചിറ്റൂര്‍, നെന്മാറ, കയ്പമംഗലം, ഒല്ലൂര്‍, അടൂര്‍, കുന്നത്തൂര്‍, ചിറയിന്‍കീഴ് എന്നീ സീറ്റുകളില്‍ യുഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നു. എന്നാല്‍ അതൊന്നും അത്ര എളുപ്പമല്ലെന്നാണ് എല്‍ഡിഎഫ് പക്ഷം.

കടുത്ത മത്സരം നടന്ന 28 മണ്ഡലങ്ങളില്‍ പകുതിയിലെങ്കിലും വിജയിച്ചു കയറിയാല്‍ ഭരണമുറപ്പെന്ന് വീണ്ടുമുറപ്പിക്കുന്നു ഇടതുമുന്നണി.

ആ 28 മണ്ഡലങ്ങള്‍ ഇവയാണ്

അഴീക്കോട്, കൂത്തൂപറമ്പ്, തിരുവമ്പാടി, പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മങ്കട, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, കളമശ്ശേരി, കോതമംഗലം, ഇടുക്കി, പാലാ, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ചേര്‍ത്തല, അരൂര്‍, അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആറന്മുള, റാന്നി, കൊല്ലം, കുണ്ടറ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം എന്നിവയാണത്.