ശ്രീനിവാസിന് രാഷ്ട്രീയഭേദമന്യേ പിന്തുണയേറുന്നു; യൂത്ത് കോണ്‍ഗ്രസ് ക്യാമ്പയ്ന്‍ ഏറ്റെടുത്ത് സിപിഐഎം പ്രവര്‍ത്തകരും

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബിവി ശ്രീനിവാസിന് പിന്തുണയറിയിത്ത് സിപിഐഎം പ്രവര്‍ത്തകരും. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഞാനാണ് സോഴ്‌സ് എന്ന ക്യാമ്പയിനിങില്‍ ഭാഗമാവുകയാണെന്ന് പല സിപിഐഎം പ്രവര്‍ത്തകരും അറിയിച്ചുകഴിഞ്ഞു.

രാജ്യം മഹാമാരിയില്‍ പിടയുമ്പോള്‍ പ്രായവായു വിതരണം ചെയ്യുന്നതിന്റെ സാമ്പത്തിക ഉറവിടം അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പായിട്ടാണ് ക്യാമ്പയിനിങില്‍ പങ്കെടുക്കുന്നതെന്നാണ് പിന്തുണച്ച സിപിഐഎം പ്രവര്‍ത്തകര്‍ പറയുന്നത്.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ബിവി ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ക്രിക്കറ്റില്‍നിന്നും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആശുപത്രി ബെഡ്ഡ് വിതരണം, പ്ലാസ്മ വിതരണം, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ഇതിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍.

ഇതോടെയാണ് പിന്തുണയുമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ‘ഓക്സിജന്‍ നല്‍കുന്നവരോട് സോഴ്സ് ചോദിക്കുന്ന മോദി പൊലീസ്, ഞങ്ങളാണ് സോഴ്സ് 108 രൂപ, നല്‍കി’ എന്നതാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പയിന്‍. ഐ ആം ദ സോഴ്സ് എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിന്‍