വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ മരംകൊള്ള നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവരവേ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ട്രോളുമായി സൈബര്‍ കോണ്‍ഗ്രസ്. രണ്ട് വര്‍ഷം മുന്‍പ് ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടു തീ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബ്രസീല്‍ എംബസിയുടെ മുന്നില്‍ സമരം ചെയ്തിരുന്നു.
‘ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ തയ്യാറാവാത്ത ബ്രസീലിയന്‍ ഗവണ്മെന്റിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം’; മുഹമ്മദ് റിയാസ്
അന്നേ ദിവസം തന്നെ ഇതിനെതിരെ പരിഹാസവുമായി വിടി ബല്‍റാമും രംഗത്തെത്തി. കക്കാടംപൊയിലിലെ അനധികൃത തടയണ പോലുള്ള ‘ചീള് കേസുകള്‍’ എടുക്കാത്ത ഡിവൈഎഫ്ഐ ഒണ്‍ലി ടോപ് ക്ലാസ് ആണെന്നും ട്രൂലി ഇന്റര്‍നാഷണല്‍ ആണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റിനൊപ്പം എ എ റഹീം പ്ലക്കാഡുകളുമായി നില്ക്കുന്ന ചിത്രവും ബല്‍റാം പങ്കുവെച്ചു. വനംകൊള്ള വിവാദമായതോടെ പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുകയാണ് യുഡിഎഫ് അനുകൂലികള്‍.
വയനാട്ടിലെ മരം കൊള്ള ഇവരൊക്കെ അറിഞ്ഞോ ആവോ, കേരളത്തിലെ ഈട്ടി തടി മുഴുവന്‍ ആമസോണില്‍ ആയിരുന്നേല്‍ പ്രതിഷേധ ജ്വാല ആയേനെ, ഇപ്പോള്‍ പമ്പിന് തീയിടല്‍ ആണ് പണി, എന്നാ ഞാനൊരു സത്യം പറയാം ആമസോണ്‍ കാടുകളില്‍ നിന്ന് മാത്രമേ ഓക്സിജന്‍ കിട്ടുകയുള്ളൂ കേരളത്തില്‍ നിന്നുള്ള കാടുകള്‍ ഹൈഡ്രജനാണുല്പാദിപ്പിക്കുന്നത് അത് കൊണ്ടാണ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്..ഇങ്ങനെ പോകുന്നു കമന്റുകള്‍.