ലഖ്നൗ: ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ അയോധ്യ യാത്രാ സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അയോധ്യയിലെ രാം ജന്മഭൂമി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
‘എനിക്ക് രാമ വിഗ്രഹത്തെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. ഇന്ത്യയിലെ എല്ലാവര്ക്കും ഈ സൗകര്യം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാനൊരു ചെറിയ മനുഷ്യനാണ്. പക്ഷെ ഭഗവാന് രാമന് എനിക്കെല്ലാം തന്നു. ഇവിടെ ദര്‍ശനം നടത്താന്‍ ആളുകളെ സഹായിക്കാന്‍ ഞാനെന്റെ സ്ഥാനം ഉപയോഗപ്പെടുത്തും’, അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ഇന്ത്യയെ മുന്നോട്ട് പോവാന്‍ സഹായിക്കണമെന്നും രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും ഐശ്വര്യം നല്‍കണമെന്നും ഭഗവാന് രാമനോട് താന്‍ പ്രാര്‍ത്ഥിച്ചെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് താനും സംഭാവന നല്‍കിയിട്ടുണ്ട്. പക്ഷെ സംഭാവന നല്‍കുന്നത് എപ്പോഴും രഹസ്യമാക്കി വെക്കണമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദശില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് അരവിന്ദ് കെജ്രിവാളിന്റെ സന്ദര്‍ശനം.