ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ സഭയില്‍ സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവ് വന്നതിനാലാണിത്. തമിഴിലാണ് രാജ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

ആദ്യം സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോള്‍ പിഴവ് വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നു. ഇനി സ്പീക്കറായി തെരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആണ് സത്യവാചകം ചൊല്ലുക.

മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാല് ഭാഷകളിലാണ് എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയിരുന്നത്. ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.