തൃശ്ശൂര്‍: കഷ്ടപ്പെട്ടു നേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട സംവിധായിക റോഷ്നിക്ക് പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ കൊവിഡ് കാലത്ത് വലിയ ഉപകാരമാവുമെന്ന് നടി പാര്‍വ്വതിയോട് സംവിധായകന് ഒമര്‍ ലുലു. ഒഎന്‍വി പുരസ്കാരം വൈരമുത്തുവിന് നല്കുന്നതില് നിന്ന് പിന്മാറണമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണനോട് പാര്‍വ്വതി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.
സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്കാരം എന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പാര്‍വതി പ്രതികരിച്ചത്. ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്. പാര്‍വതിയുടെ ഈ വാക്കുകളെ ഉപയോഗിച്ചാണ് ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒമര്‍ ലുലു പറഞ്ഞതിങ്ങനെ
‘പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്ല്പം മനുഷ്യതം ആവാല്ലോ‘.
വെരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് പറഞ്ഞിരുന്നു. പുരസ്കാര നിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മീടൂ ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുരസ്കാര നിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശം.
പ്രഭാവര്‍മ്മയും ആലങ്കോട് ലീലാകൃഷ്ണനും ഡോ. അനില്‍ വള്ളത്തോളുമടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
2017 മുതലാണ് ഒഎന്‍വി സാഹിത്യ പുരസ്കാരം നല്കി വരുന്നത്. പ്രഥമ പുരസ്കാരത്തിന് കവയിത്രി സുഗതകുമാരിയാണ് അര്‍ഹയായിരുന്നത്. എംടി വാസുദേവന്‍ നായര്‍, അക്കിത്തം, ഡോ എം ലീലാവതി എന്നിവരാണ് തുടര്‍വര്‍ഷങ്ങളില്‍ പുരസ്കാരത്തിനര്ഹരായവര്.