‘ആര്‍ക്കറിയാമായിരുന്നു ബിജുമേനോന്‍ ഇത്രയും സുന്ദരമായി അഭിനയിക്കുമായിരുന്നെന്നും’; പ്രിയനന്ദനന്‍

ബിജുമേനോനും പാര്‍വ്വതിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ‘ആര്‍ക്കറിയാം’. സാനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്ത ചിത്രം ഈയടുത്ത് വിവിധ ഓടിടികളിലായി റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമായമാണ് ചിത്രം നേടിയത്. ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയനന്ദനന്‍.

പ്രിയനന്ദനന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെ

ആര്‍ക്കറിയാം.
നിശബ്ദമായ എത്രയോ നിലവിളികളിലൂടെയാണ്
കാലം മനുഷ്യരുടെ അടയാളമാകുന്നതെന്ന് .
ആര്‍ക്കറിയാം
മുറിവേറ്റവരുടെ പ്രാര്‍ത്ഥനകള്‍
എത്രയോ ജീവിതങ്ങളേയാണ്
ചേര്‍ത്ത് പിടിക്കുന്നതെന്ന് .
ആര്‍ക്കറിയാം
മോശം ആളുകള്‍ കാരണം ഒരിക്കലും ഒരു നല്ല വ്യക്തിയാകുന്നത് നിര്‍ത്തരുതെന്ന് .
ആര്‍ക്കറിയാം
ആരുടെയെങ്കിലും മാനസികാവസ്ഥയില്‍ നിന്ന് നിങ്ങള്‍ എപ്പോഴെങ്കിലും വിഷമിക്കുന്നുണ്ടോയെന്ന് .
ആര്‍ക്കറിയാം
ഒരു നാശം പോലെ നമ്മളെയാരെങ്കിലും
അങ്ങനെ കരുതുന്നുണ്ടോയെന്ന് .
ആര്‍ക്കറിയാമായിരുന്നു
ബിജു മേനോന്‍ ഇത്രയും
സുന്ദരമായ് തന്നെ അഭിനയിക്കുമായിരുന്നെന്നും .
ഈ സിനിമ
ഹൃദയത്തിന്റേതാണ്.