‘ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി, ലാല്‍സലാം സഖാവെ’; എല്‍ഡിഎഫ് വിജയത്തില്‍ സന്തോഷവുമായി സംവിധായകന്‍ രഞ്ജിത്ത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വന്‍വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ സന്തോഷ പ്രകടനം.

‘ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി, ലാല്‍സലാം സഖാവെ’ എന്ന തലക്കെട്ടില്‍ പിണറായി വിജയനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് രഞ്ജിത്ത് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. രഞ്ജിത്തിനെ നേരത്തെല കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലേക്ക് സിപിഐഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു.

നേരത്തെ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നിരുന്നു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകളും എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.