‘ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം’; ചെമ്പന്‍ വിനോദിനെക്കുറിച്ച് വിനയന്‍

വിനയന്റെ സംവിധാനത്തില്‍ പിറക്കുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയാവാന്‍ ചെമ്പന്‍ വിനോദ്. വിനയന്‍ തന്നെയാണ് ചെമ്പന്‍ വിനോദിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. സിജു വില്‍സണാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

’19-ം നൂറ്റാണ്ടിന്റെ സെറ്റില്‍ നായകന്‍ സിജു വില്‍സനോടും, ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാന്‍ എത്തിയ ചെമ്പന്‍ വിനോദിനോടും ഒപ്പം. മലയാളികള്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തിട്ടുണ്ട്’, വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ അഞ്ചുവര്‍ഷം സ്വപ്‌നം കാണുന്ന സിനിമയാണ് ഇതെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവോത്ഥാന നായകനായ പോരാളിയായാണ് സിജു വില്‍സണ്‍ പത്തൊമ്പതാം നൂറ്റാണ്ടിലെത്തുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമാണിത്. ഇക്കൊല്ലം അവസാനത്തോടെ ടചിത്രം പ്രദര്‍ശനത്തിനെത്തിയേക്കും.