യൂറോ കപ്പ് മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തിനിടെ കൊക്ക കോളയുടെ കുപ്പിയെടുത്തുമാറ്റിയ ക്രിസ്റ്റ്യനോ റൊണാള്‍ഡോയെ പരിഹസിച്ച് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം മഹേള മഹേള ജയവര്‍ധനെ. ക്രിസ്റ്റ്യാനോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊക്ക കോളയുടെ പരസ്യം ചെയ്യുന്ന ചിത്രം പങ്കുവെച്ചാണ് മഹേള ജയവര്‍ധനെയുടെ മറുപടി.
ഊപ്സ്..നിങ്ങള്‍ വീണ്ടുമത് ചെയ്തു. അടുത്ത തവണ പാരച്ചൂട്ടില്ലാതെ സ്കൈ ഡൈവിങ്ങ് നടത്തണം.
മഹേള ജയവര്‍ധനെ
ക്രിസ്റ്റ്യാനോയെ പ്രശംസിച്ചും തന്നേയും കുമാര്‍ സംഗക്കാരയേയും കുറ്റപ്പെടുത്തിയുമുള്ള ട്വീറ്റിന് മറുപടിയായാണ് മുന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്റെ പ്രതികരണം. ”ക്രിസ്റ്റാനോ നിങ്ങളേക്കുറിച്ചോര്ത്ത് ഏറെ അഭിമാനിക്കുന്നു, ഇത് പ്രമോട്ട് ചെയ്യുന്ന സെലിബ്രിറ്റികളാണ് ഞങ്ങള്‍ക്കുള്ളത്, കുമാര്‍ സംഗക്കാരയും മഹേള മഹേള ജയവര്‍ധനെയും’ എന്ന് തിവങ്ക സോമചന്ദ്ര എന്നയാള്‍ ഇരുവരേയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.
‘റൊണാള്‍ഡോ 16 വര്‍ഷം മുന്‍പാണ് കൊക്കക്കോള പരസ്യം ചെയ്തത്. ആളുകള്‍ കാര്യങ്ങള്‍ പഠിക്കും, വളരും, മാറുകയും ചെയ്യും’ എന്ന് പ്രതികരിച്ചയാള്‍ക്ക് മഹേള ജയവര്‍ധനെ നല്കുന്ന മറുപടിയിങ്ങനെ.
എനിക്ക് 20 വയസായിരുന്നു. മാത്രമല്ല ഞാനത് ചെയതത് 25 വര്‍ഷം മുന്‍പാണ്.
മഹേള മഹേള ജയവര്‍ധനെ
പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ തന്റെ മുന്നിലിരുന്ന കൊക്കക്കോള കുപ്പികള്‍ നീക്കിവച്ചത് വലിയ ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. കൊക്കക്കോള കുപ്പികള്‍ മാറ്റിവെച്ച് വെള്ളം കുടിക്കൂ എന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നാനൂറ് കോടി ഡോളറിന്റെ ഇടിവാണ് കൊക്ക കോളയുടെ ഓഹരി മൂല്യത്തിലുണ്ടായത്. സ്പോണ്‍സര്‍മാരായ കൊക്ക കോളയെ പരസ്യമായി എതിര്‍ത്തതില്‍ അതൃപ്തി രേഖപ്പെടുത്തി യുവേഫ രംഗത്തെത്തിയിരുന്നു.