താന്‍ ക്ലബ് ഹൗസിലില്ല; ഉള്ളത് വ്യാജ അക്കൗണ്ടുകളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ തനിക്ക് അക്കൗണ്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പേരില്‍ കാണുന്ന അക്കൗണ്ടുകളെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ചിത്രം സഹിതമാണ് ദുല്‍ഖര്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിപ്പിലുണ്ട്.

ക്ലബ്ബ് ഹൗസ് തരംഗമായതിനെ തുടര്‍ന്ന് പല നടന്‍മാരുടെയും പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ തന്റെ പേരിലും വന്നതിനെ തുടര്‍ന്നാണ് ദുല്‍ഖറിന്റെ പ്രതികരണം.