ഫോബ്‌സ് പട്ടികയില്‍ ഇടം നേടി ‘എന്‍ട്രി’ മലയാളി സ്റ്റാര്‍ട്ടപ്പ്

കൊച്ചി: ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളെ ഫോബ്‌സ് മാസിക കണ്ടെത്തിയപ്പോള്‍ അതിലിടം നേടിയിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പായ ‘എന്‍ട്രി’. ഭാവിയില്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോബ്‌സ് ഈ പട്ടികയിലേക്ക് പരിഗണിച്ചത്.

എഡ്‌ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് എന്‍ട്രി. ഇതിനകം തന്നെ 50 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്. മാതൃഭാഷയില്‍ കോഴ്‌സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ പ്രത്യേകത.പതിനെട്ട് മുതല്‍ 35 വയസ്സുവരെയുള്ള ഉദ്ദേശിച്ചാണ് ഈ ആപ്പ്.

2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ട്അപ്പ് ആരംഭിച്ചത്. മത്സരപരീക്ഷകള്‍ക്കാണ് തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ എന്‍ട്രിയില്‍ ലഭ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു ഭാഷകളില്‍ എന്‍ട്രിയുടെ കോഴ്‌സുകള്‍ ലഭ്യമാണ്.