കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിയെ പൊതുശത്രുവായി കണക്കാക്കിയെന്ന് നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട കുമ്മനം രാജശേഖരന്. എല്ലാവര്ക്കും തോല്പിക്കേണ്ടത് ബിജെപിയെ ആണ്. എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. ഈ ഒത്തുകളി രാഷ്ട്രീയമാണ് നേമത്ത് നടന്നതെന്ന് വ്യക്തമാണ്. ശത്രുവിന്റെ ശത്രുവിന്റെ ശത്രു മിത്രമാകുക സ്വാഭാവികമാണെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ ബഹുജന അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. അത് ഈ തെരഞ്ഞെടുപ്പില്‍ തെളിയിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരന്
ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിജെപി മുന്നോട്ടുപോകും. വളരെ ആഴത്തിലുള്ള പഠനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലവുമായി സംബന്ധിച്ച് നടത്തേണ്ടതുണ്ട്. ഓരോ ബൂത്തിലേയും വോട്ടുകള്‍ പഠിച്ച ശേഷമുള്ള പാര്‍ട്ടി വിലയിരുത്തലിന് ശേഷം അതെല്ലാം പറയാമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
കുമ്മനത്തിന്റെ പ്രതികരണം
“സിപിഐഎമ്മിലേക്ക് കോണ്‍ഗ്രസ് വോട്ട് എങ്ങനെ പോയി എന്ന് പറയേണ്ടത് കോണ്‍ഗ്രസുകാരാണ്. ശശി തരൂരിന് കിട്ടിയ വോട്ടെവിടെ. കെ മുരളീധരന് കരുത്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് മത്സരിച്ചു. എല്ലാവര്ക്കും ഒരേ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ബിജെപിയെ പരാജയപ്പെടുത്തുക. ബിജെപിയെ എങ്ങനേയും തോല്പിക്കണം, കോണ്‍ഗ്രസും അതാണ് പറയുന്നത്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും പറയുന്നത്. എല്ലാവര്ക്കും തോല്പിക്കേണ്ടത് ബിജെപിയെ ആണ്. ഒരു പൊതുശത്രുവായി ബിജെപിയെ കണക്കാക്കി. എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. ഈ ഒത്തുകളി രാഷ്ട്രീയമാണ് നേമത്ത് നടന്നതെന്ന് വ്യക്തമാണ്. കേരളത്തിലുടനീളം രണ്ട് കൂട്ടരെ സംബന്ധിച്ചും എപ്പോഴും ബിജെപിയെ തോല്പിക്കുക എന്ന് പറയുമ്പോള്‍, ശത്രുവിന്റെ ശത്രുവിന്റെ ശത്രു മിത്രമാകുക സ്വാഭാവികമാണ്.
Also Read: ‘തെരഞ്ഞെടുപ്പുകള്‍ വരും പോകും’; സ്ഥായിയായ ഒരു ജനവിധി ജനങ്ങള്‍ നല്‍കുന്നില്ലെന്ന് കെ സുരേന്ദ്രന്
വളരെ ആഴത്തിലുള്ള പഠനങ്ങള്‍ ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട്. പാര്‍ട്ടി വിലയിരുത്തലിന് ശേഷം അതെല്ലാം പറയാം, ഓരോ ബൂത്തിലേയും വോട്ടുകള്‍ പഠിച്ച ശേഷം. നേമത്തെ എസ്ഡിപിഐ വോട്ടുകള്‍ സിപിഐഎമ്മിനാണെന്ന് എസിഡിപിഐ പറയുന്നുണ്ടല്ലോ. വി ശിവന്‍കുട്ടിക്കാണ് വോട്ടെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം അത് നിഷേധിച്ചിട്ടുമില്ല. ബിജെപിയുടെ ബഹുജന അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. അത് ഈ തെരഞ്ഞെടുപ്പില്‍ തെളിയിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും കൈകാര്യം ചെയ്യും. ശബരിമല ആയാലും സ്വര്‍ണക്കടത്ത് ആയാലും ജനകീയ പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പ് ഫലത്തെ മാത്രം ആശ്രയിച്ച് ഉന്നയിക്കേണ്ടതല്ല. അവ ഉന്നയിച്ച് ബിജെപി മുന്നോട്ടുപോകും.”
Also Read: കേരളം ‘ബിജെപി മുക്തം’; സ്ഥാനാര്‍ത്ഥിയായും സംസ്ഥാന അദ്ധ്യക്ഷനായും തോറ്റ് കെ സുരേന്ദ്രന്