തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സംസ്ഥാന നേതാവിനെ ട്രോളി അഡ്വ. രശ്മിത രാമചന്ദ്രന്. മിഥുനം പിറക്കും മുമ്പ് വാര്യത്ത് പരമ്പരാഗത രീതിയില്‍ ഉഴിച്ചിലും പിഴിച്ചിലും തുടങ്ങിയെന്ന് അഭിഭാഷക ഫേസ്ബുക്കില്‍ കുറിച്ചു. അടി കിട്ടാഞ്ഞിട്ട് പാലക്കാടൂന്ന് തൃശ്ശൂര്‍ പോയി വാങ്ങേണ്ടി വന്നു. മിത്രങ്ങള്‍ തന്നു വിട്ടൂന്ന് പറയുന്നതാകും ശരിയെന്നും രശ്മിത പറഞ്ഞു.
കിട്ടിയ പാടെ അച്ഛന് വാര്യര്‍ക്ക് വൈകുന്നേരം ഏഴ് മുതല്‍ പത്ത് വരെ ഉണ്ടാകാറുള്ള നിര്‍ത്താതെയുള്ള തുമ്മലിന് തല്ക്കാലം ശമനമായി.
രശ്മിത രാമചന്ദ്രന്
ശനിയാഴ്ച്ച രാത്രിയാണ് ചാനല്‍ ചര്‍ച്ചകളിലെ ബിജെപി വക്താവും പാലക്കാട് ജില്ലക്കാരനുമായ നേതാവിന് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. ബിജെപിയുടെ തന്നെ വനിതാ പ്രാദേശിക നേതാവുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുകൂട്ടരും പരാതി നല്കാത്തതിനാല് പൊലീസ് കേസെടുത്തിട്ടില്ല.
ശനിയാഴ്ച്ച രാത്രി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നേതാവ് താമസിക്കുന്ന വീട്ടിലേക്ക് ഒരു സംഘം ബിജെപി പ്രവര്‍ത്തകരെത്തി. പാലക്കാട് നിന്ന് തൃശൂരെത്തിയ നേതാവുമായി പ്രവര്‍ത്തകര്‍ തര്‍ക്കം തുടങ്ങി. ഇത് മര്‍ദ്ദനത്തിന് വഴിമാറുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നേതാവ് വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകരിലൊരാളുടെ വിരല്‍ വാതിലില്‍ കുടുങ്ങി പരുക്കേല്‍ക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ നേതാവ് തൃശൂര്‍ നഗരത്തില്‍ താമസം തുടങ്ങിയിരുന്നു. എ പ്ലസ് മണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ നേതാക്കള്‍ ബിജെപി സംസ്ഥാന നേതൃത്വത്തോട് അമര്‍ഷം പ്രകടിപ്പിച്ചു. ജനം ടിവി തൃശൂരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ പാലക്കാട് സ്വദേശിയായ നേതാവ് എത്തിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തൃശൂരിലെ ബിജെപി പ്രവര്‍ത്തകരും പോഷകസംഘടനകളും പരിപാടി ബഹിഷ്കരിച്ചത് വാര്‍ത്തയായിരുന്നു.
സാധാരണ മലയാളിയ്ക്ക് അയാള്‍ തരമാക്കിയ സംബന്ധത്തിലുള്ള അസ്കിതയല്ല, മറിച്ച് വൈകുന്നേരങ്ങളില്‍ മലയാളിയുടെ ബോധമണ്ഡലത്തെ ഒരു ചൊറിയന്‍ പുഴുവിനെപ്പോലെ അലോസരപ്പെടുത്തിയ വന്‍ ഒരു ചെറിയ ശിക്ഷ കിട്ടി എന്നറിയുമ്പോള്‍ ലഭിയ്ക്കുന്ന ചെറുതല്ലാത്ത ആശ്വാസമാണ് ‘അയ്യപ്പനുണ്ട്” എന്ന് പറയുന്ന ഒരു സാധാരണ മലയാളിയ്ക്കുള്ളത്.
രശ്മിത രാമചന്ദ്രന്
അഡ്വ. രശ്മിതയുടെ പ്രതികരണം
മിഥുനം പിറക്കും മുമ്പ് വാര്യത്ത് പരമ്പരാഗത രീതിയില്‍ കര്‍ക്കടകക്കഞ്ഞി തുടങ്ങി. ഉഴിച്ചിലും പിഴിച്ചിലും കിഴിയും എന്നു വേണ്ട, ആകെ ബഹളമാണ്. നല്ല അടി .. സോറി.. അരി… കിട്ടാഞ്ഞിട്ട് പാലക്കാടൂന്ന് തൃശ്ശൂര്‍ പോയി വാങ്ങേണ്ടി വന്നു -അല്ല മിത്രങ്ങള്‍ തന്നു വിട്ടൂന്ന് പറയുന്നതാ ശരി!
ശബരിമലക്കാലത്ത് ഞാന്‍ തന്നെ ഉത്സാഹിച്ച് പഠിപ്പിച്ച നാമജപം ആവേശത്തോടെ വിളിച്ചു കൊണ്ടു തന്നെയായിരുന്നു ആ നല്ലവരായ മിത്രങ്ങള്‍ ആദ്യ ഉഴിച്ചില്‍ നടത്തിയതെന്നോര്ക്കുമ്പോള് ഇപ്പോഴും കണ്ണു നിറയുന്നു. ന്തായാലും ഔഷധ ഗുണമുള്ള അരി (ടി) യാണ്. കിട്ടിയ പാടെ അച്ഛന് വാര്യര്‍ക്ക് വൈകുന്നേരം 7 മുതല്‍ 10 വരെ ഉണ്ടാകാറുള്ള നിര്‍ത്താതെയുള്ള തുമ്മലിന് തത്ക്കാലം ശമനമായി.
പിന്നെ, ആ മോഹന്‍ലാലിനെ കണ്ടാല്‍ ഒന്നു പറഞ്ഞേക്കണം -വാര്യരെ നന്നാക്കാന്‍ മിത്രങ്ങളും ശ്രമിയ്ക്കുന്നുണ്ടെന്ന്. അപ്പം സ്നേഹപൂര്‍വ്വം.. (തല്ക്കാലം ധ്വജപ്രണാമമില്ല, ക്ഷമിയ്ക്കണം)