സിനിമ ഷൂട്ടിങിനിടെ സ്റ്റണ്ട് മാസ്റ്റര്‍ ഷോക്കേറ്റ് മരിച്ചു; അപകടം 11 കെവി ലൈനിന് സമീപത്തെ ക്രെയിനില്‍ നില്‍ക്കവെ

ബെംഗളൂരു: സിനിമ ഷൂട്ടിങ്ങിനിടെ യുവ സ്റ്റണ്ട് താരം വൈദ്യുതഘാതമേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേകാണ് മരിച്ചത്. കന്നഡ സിനിമയായ ലവ് യു രച്ചുവിന്റെ ഷൂട്ടിങിനിടെയായിരുന്നു അപകടം.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുത ലൈനിന് സമീപത്തായി ക്രയിനില്‍ നില്‍ക്കുന്നതിനെടായായിരുന്നു അപകടം. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം.

ഷോക്കേറ്റ് നിലത്തുവീണ വിവേകിനെ ഉടന്‍ തന്നെ രാജേശ്വരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരി സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ‘ആ ഫ്രീക് പിള്ളേര്‍ക്ക് പണികിട്ടിയെന്ന ക്രൂര സംതൃപ്തിയാണ് പലര്‍ക്കും’; ബുള്‍ ജെറ്റ് ട്രോളുകള്‍ യൗവനത്തോട് ചൊരുക്കുള്ള അമ്മാവന്‍മാരെ ഓര്‍മ്മിപ്പിക്കുന്നെന്ന് ഹരീഷ്

അണിയറ പ്രവര്‍ത്തകരുടെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്ന് പൊലീസ് ആരോപിച്ചു. പ്രദേശത്ത് ചിത്രീകരണം നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങിയിരുന്നില്ല. സിനിമയുടെ സംവിധായകന്‍ സങ്കര്‍, സംഘട്ടന സംവിധായകന്‍ വിനോദ്, നിര്‍മ്മാതാവ് ദേശ്പാണ്ഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെറ്റല്‍ റോപും ക്രെയിനും ഉപയോഗിച്ചായിരുന്നു സംഘട്ടനം. കന്നഡ താരങ്ങളായ അജയ് റാവുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.