ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടിയെന്ന് നടന് അനൂപ് മേനോന്. ഹാക്കര്‍മാര്‍ കഴിഞ്ഞ ആറ് മാസമായി താന്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ നീക്കം ചെയ്തെന്ന് അനൂപ് മേനോന് പറഞ്ഞു. നാല് ലക്ഷം ഫോളോവേഴ്സിനേയും ഹാക്കര്‍മാര്‍ കൊണ്ടുപോയി. 15ലക്ഷം ഫോളോവേഴ്സുണ്ടായ പേജില്‍ ഇപ്പോള്‍ 11 ലക്ഷം പേരായി. സൈബര്ഡോമിന്റേയും ഫേസ്ബുക്ക് വിദഗ്ധരുടേയും നിര്‍ദ്ദേശ പ്രകാരം പേജിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയെന്നും നടന് പറഞ്ഞു.
ഹാക്കിങ്ങ് ഇപ്പോള്‍ വളരെ വ്യാപകമായതുകൊണ്ട് നിങ്ങളെല്ലാവരും ഫോണിലെ ടു ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനൂപ് മേനോന്
ഹാക്കര്‍മാര്‍ അപ് ലോഡ് ചെയ്ത തമാശ വീഡിയോകള്‍ കണ്ട് സഹിച്ച എല്ലാവര്ക്കും നന്ദി. എഡിജിപി മനോജ് എബ്രഹാം ഒഡീഷ ഐജി ഷെഫീന്‍ അഹമ്മദ്, ഫേസ്ബുക്ക് അധികൃതര്‍, സൈബര്‍ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവരുടെ ഇടപെടലിനേത്തുടര്‍ന്നാണ് ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടിയത്. പേജ് തന്റെ നിയന്ത്രണത്തില്‍ തന്നെയാണോ എന്നറിയാന്‍ ഫേസ്ബുക്ക് ലൈവില്‍ വരുമെന്ന് പറഞ്ഞ നടന് ഒരു മണിക്കൂറോളം പ്രേക്ഷകരും സുഹൃത്തുക്കളുമായി സംസാരിച്ചു.
Also Read: അനൂപ് മേനോന്റെ പേജില്‍ അനാക്കോണ്ടയും കടുവയും; ഹാക്ക് ചെയ്യപ്പെട്ടെന്ന് നടന്