‘മെഹര്‍സൈല…മെഹര്‍സൈല’; യുവന്‍ പാടുന്നു, മാനാടിലെ ആദ്യ സിംഗിള്‍ പുറത്ത്

നടന്‍ ചിമ്പുവും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്നുവെന്നതിലൂടെ വളരെയേറെ ശ്രദ്ധ നേടിയ ചിത്രമാണ് മാനാട്. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ആയുധപൂജക്ക് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.

റിലീസ് തിയ്യതികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ ചിത്രത്തിലെ ആദ്യ സിംഗിള്‍ ഇന്ന് റിലീസ് ചെയ്തു. ‘മെഹര്‍സൈല…മെഹര്‍സൈല’ എന്ന ഗാനമാണ് റിലീസ് ചെയ്തത്.

ചിമ്പുവും കല്യാണി പ്രിയദര്‍ശനുമാണ് ഗാനത്തില്‍ ഉള്ളത്. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്.

യുവന്‍ തന്നെയാണ് ഈ ഗാനവും പാടിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. എസ്ജെ സൂര്യ, ഭാരതി രാജ, എസ്എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.