മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് വി ബാബു. മുഖ്യമന്ത്രിയുടെ മകള്‍ വീണ തായിക്കണ്ടി ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസിനെ വിവാഹം കഴിച്ചതിനേക്കുറിച്ചാണ് ആര്‍വി ബാബുവിന്റെ പരാമര്‍ശം. മുഖ്യമന്ത്രി മകളെ മുസ്ലീമിനെ കൊണ്ട് വിവാഹം കഴിപ്പിച്ചത് സമുദായ വോട്ടിന് വേണ്ടിയാണെന്ന് സംഘ്പരിവാര്‍ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാര്‍ഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടര്‍ഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയന്. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങള്‍ സഖാവെ.
ആര് വി ബാബു

സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല. കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറക്കില്ല. പിന്നെ അയോദ്ധ്യ, ഗുജറാത്ത്, ശൂലം, ഗര്‍ഭിണി, പശു, ആള്‍ക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകള്‍ ആവശ്യം പോലെ സമാസമം ചേര്‍ത്ത് ആവര്‍ത്തിച്ച് പ്രചരിപ്പിച്ചപ്പോള്‍ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന് അവരുടെ മദ്നിയോ സക്കീര്‍ നായിക്കോ ആയി മാറിയെന്നും ആര്‍വി ബാബു പരിഹസിച്ചു.