വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ലഭ്യമാകുന്ന വാക്സിനുകളില്‍ 75 ശതമാനമാണ് സൗജന്യമായി നല്‍കുക. 25 ശതമാനം വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും. വാക്സിന് മാര്‍ഗരേഖ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുറത്തിറങ്ങുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതികരിച്ചു.
സ്വകാര്യ ആശുപത്രികളിലെ വാക്സിന് വില സംസ്ഥാനങ്ങള്‍ക്ക് നിര്‍ണയിക്കാം. പരമാവധി 150 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍വീസ് ചാര്‍ജായി ഈടാക്കാം. തോന്നിയ വില ഈടാക്കാന്‍ അനുവദിക്കില്ല.
പ്രധാനമന്ത്രി
ഇതുവരെ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് 25 ശതമാനം വാക്സിനേഷന് ഉത്തരവാദിത്തം അവര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതിലെ ബുദ്ധിമുട്ടുകള്‍ അവര്‍ തിരിച്ചറിയുകാണെന്നും മോഡി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദീപാവലി വരെ നീട്ടി. പാവപ്പെട്ട 80 കോടിയാളുകള്‍ക്ക് ഈ പദ്ധതിയിലൂടെ സൗജന്യ റേഷന്‍ ലഭിക്കും.
പ്രധാനമന്ത്രി
നിലവില്‍ ഏഴ് കമ്പനികള്‍ വാക്സിന് വികസിപ്പിക്കാനായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വാക്സിനുകള്‍ കൂടി രാജ്യത്ത് പുതുതായി വരും. മൂക്കിലൂടെ നല്കാനാകുന്ന നേസല്‍ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ 23 കോടി വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു. വലിയ നേട്ടമാണത്.
ഇന്ത്യ പോലൊരു വലിയ രാജ്യത്ത് സ്വന്തമായി വാക്സിന് നിര്‍മ്മിക്കാനായില്ലെങ്കില്‍ എന്ത് സംഭവിച്ചേനെ?
പ്രധാനമന്ത്രി
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്സിനേഷന് നടത്തിയിലായ്യിരുന്നെങ്കില് എന്തായേനെ? മഹാമാരിക്കെതിരെ പോരാടാനുള്ള ഏക വഴിയും കവചവും വാക്സിന് മാത്രമാണ്. അതെല്ലാവരും സ്വീകരിക്കണം. പുതിയ കാലം കണ്ടിട്ടില്ലാത്ത മഹാമാരിയിലൂടെയാണ് നാം കടന്നുപോയത്. മെഡിക്കല്‍ ഓക്സിജന്‍ വലിയ ക്ഷാമമുണ്ടായി. ഇത്രയധികം ഓക്സിജന്‍ ആവശ്യകത മുന്‍പുണ്ടായിട്ടില്ല. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ഓക്സിജന്‍ എത്തിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ വാക്സിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. വാക്സിന് ലഭ്യത കൂടുതല്‍ വേഗത്തിലാക്കും. നമ്മള് ആത്മവിശ്വാസം കൈവെടിയരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂട്ടിച്ചേര്‍ത്തു.