തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രസംഗത്തോടെ ആരംഭിച്ചു. പിണറായി സര്‍ക്കാരിന്റേത് അസാധാരണ ജനവിധിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാാധിപത്യത്തിലും മതനിരപേക്ഷയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്കുന്ന സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരും. ക്ഷോമ, വികസന പദ്ധതികള്‍ നിലനിര്‍ത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. വാക്സിന് സൗജന്യമായി നല്‍കും. മൂന്ന് കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
400 കോടി രൂപ ചെലവ് വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്കി. സ്റ്റാര്‍ട്ട്അപ് മിഷന് 3900 സ്റ്റാര്‍ട്ട്അപ്പുകള്‍ യാഥാര്‍ഥ്യമാക്കി. കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. ശബരിമല ഇടത്താവളം പദ്ധതി കിഫ്ബി സഹായത്തോടെ വികസിപ്പിക്കും. റവന്യൂ വരുമാനത്തില്‍ കുറവ് ഉണ്ടാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൊവിഡ് ഭീഷണി ഉയര്‍ത്തുന്നു.
ഇലക്ട്രോണിക് ഫയല്‍ ക്ലിയറിങ് സംവിധാനം ഏര്‍പ്പെടുത്തും. ഉള്‍നാടന്‍ മത്സ്യബന്ധനം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കും. മുതലപ്പൊഴി, ചെല്ലാനം മിന്‍പിടിത്ത തുറമുഖങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും.
കലാകാരന്മാരെ സഹായിക്കുന്നതിന് വേണ്ടി പദ്ധതി. കൊവിഡ് രണ്ടാം തരംഗത്തില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് നടത്തും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനാക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്. 14 നവോത്ഥാന സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
മൊബൈല്‍ റേഷന്‍ കടകള്‍ കൂടുതല്‍ വ്യാപിക്കും.
മണ്റോതുരുത്തില് കാലാവസ്ഥ മാറ്റത്തിന് അനുസൃതമായ കൃഷി. കൊവിഡ് വാക്സിനേഷന് ഫലപ്രദമായി നടപ്പിലാക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സംവിധാനം.
ഉന്നത വിദ്യാഭ്യാസത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലായി. 65,92,745 പേര് ഒന്നാം ഡോസ് വാക്സിന് എടുത്തു. 2,19, 936 ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്കി.
ശ്രീനാരായണ സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും. സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവ ശക്തമാക്കും. രണ്ടായിരത്തിന് മുകളില്‍ ടെസ്റ്റിങ് ലാബുകള്‍ സ്ഥാപിച്ചു. 2021-22 വര്‍ഷം ലൈഫ് പദ്ധതിയില്‍ 4000 വീടുകള്‍ നല്‍കും.
കൊല്ലം തുറമുഖത്ത് ചരക്കുനീക്കം സാധ്യമാക്കും. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കും. 12500 മദ്രസ അധ്യാപകര്‍ക്ക് 2000 കൊവിഡ് സഹായം. തിരിച്ചുവന്ന പ്രവാസികളില്‍ 60%പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. പ്രവാസികളുടെ നേര്‍ക്ക് സഹായം നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.