കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ നിരവധി മലയാള താരങ്ങളാണ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗതെത്തിയത്. ധര്മ്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗിന്നസ് പക്രു.
സ്ഥായിയായ രാഷ്ട്രീയം സൂക്ഷിക്കുന്ന ആളല്ല താന്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് തന്റെ സുഹൃത്തുക്കളായിരുന്നു തന്റെ രാഷ്ട്രീയം. സുഹൃത്തുക്കള്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും അങ്ങോട്ടുപോയി സഹകരിച്ച് കാര്യങ്ങള്‍ നിഷ്പക്ഷമായി ചെയ്യുന്ന ഒരാളായിരുന്നു താനെന്നും ഗിന്നസ് പക്രു പറഞ്ഞു. നാനക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
കോളേജില്‍ താന്‍ എല്ലാ പാര്‍ട്ടിയുടെ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കൊവിഡിന് ശേഷം കലാകാരന്മാര്ക്ക് രാഷ്ട്രീയത്തിലേക്ക് ഇടപെടാം എന്ന രീതിയില്‍ കാര്യങ്ങള്‍ പൊയ്കൊണ്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് കടന്നുകഴിഞ്ഞു. അത് കൊണ്ട് തന്നെ താന്‍ എന്ന കലാകാരന് ഉടന്‍ തന്നെ രാഷ്ട്രീയ രംഗപ്രവേശനം നടത്തും. തനിക്ക് ചില വ്യക്തികളോട്. ചില ആശയങ്ങളോടൊക്കെ വളരെ വലിയ താല്‍പ്പര്യം ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാം കൂടി താനൊന്ന് തട്ടിച്ചുനോക്കുമ്പോള്‍ ഇതിനകത്ത് നിന്ന് ഒന്ന് താന്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ടെന്നും ഗിന്നസ് പക്രു പറഞ്ഞു.