വീണ ശൈലജയുടെ പിന്‍ഗാമി; ധനകാര്യം ബാലഗോപാലിന്; വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി

രണ്ടാം പിണറായി ക്യാബിനറ്റിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. ആരോഗ്യവകുപ്പില്‍ കെ കെ ശൈലജയുടെ പിന്‍ഗാമിയായി വീണാ ജോര്‍ജിനെ ചുമതലപ്പെടുത്താന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കെ എന്‍ ബാലഗോപാല്‍ ധനകാര്യമന്ത്രിയാകും. വ്യവസായവകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും.

നേമത്തുനിന്നും നിയമസഭയിലെത്തിയ വി ശിവന്‍കുട്ടിക്കാണ് വിദ്യാഭ്യാസ വകുപ്പ്. ആര്‍ ബിന്ദുവിനാണ് ഉന്നതവിദ്യാഭ്യാസമന്ത്രി. മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കാനും തീരുമാനമായി.

ഫിഷറീസ്, സാസംസ്‌കാരിക വകുപ്പുകളുടെ ചുമതല സജി ചെറിയാനാണ്. എംവി ഗോവിന്ദന് തദ്ദേശവകുപ്പും എക്‌സൈസും നല്‍കി. കെ രാധാകൃഷ്ണന് ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യം വകുപ്പുകളാണുള്ളത്. വി അബ്ദുറഹിമാനാണ് ന്യൂനപക്ഷക്ഷേമ, പ്രവാസി കാര്യ മന്ത്രി.

ഗതാഗതവകുപ്പ് എന്‍സിപിയില്‍ നിന്ന് മാറ്റാനും സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍ കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കുക. കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നുള്ള റോഷ് അഗസ്റ്റിന് ജലവിഭവ വകുപ്പ്. ആന്റണി രാജുവിനാണ് ഗതാഗത വകുപ്പ്.

പിണറായി വിജയന്‍– പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെഎന്‍ ബാലഗോപാല്‍– ധനകാര്യം

വീണാ ജോര്‍ജ്– ആരോഗ്യം

പി രാജീവ്– വ്യവസായം

എംവി ഗോവിന്ദന്‍– തദ്ദേശ സ്വയംഭരണം, എക്‌സൈസ്

കെ രാധാകൃഷ്ണന്‍– ദേവസ്വം, പാര്‍ലമെന്ററി കാര്യം , പിന്നോക്കക്ഷേമം

വി ശിവന്‍കുട്ടി– വിദ്യാഭ്യാസം, തൊഴില്‍

ആര്‍ ബിന്ദു– ഉന്നതവിദ്യാഭ്യാസം

അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം

കെ കൃഷ്ണന്‍കുട്ടി– വൈദ്യുതി

വി അബ്ദുറഹിമാന്‍– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

പി എ മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം

വി എന്‍ വാസവന്‍– സഹകരണം, രജിസ്ട്രേഷന്‍

ആന്റണി രാജു– ഗതാഗതം

എകെ ശശീന്ദ്രന്‍– വനം വകുപ്പ്

റോഷി അഗസ്റ്റിന്‍ – ജലവിഭവം

സജി ചെറിയാന്‍– ഫിഷറീസ്, സാംസ്‌കാരികം

ജെ ചിഞ്ചുറാണി– ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ രാജന്‍– റവന്യൂ

പി പ്രസാദ്– കൃഷി

ജിആര്‍ അനില്‍– സിവില്‍ സപ്ലൈസ്‌