കോട്ടയം: കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പെട്ടി 10 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. മൂന്ന് വീടുകള്‍ ഒലിച്ചുപോയെന്നാണ് വിവരം. പ്രദേശത്ത് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വീടിനുള്ളിലേക്ക് മണ്ണ് ഇടിഞ്ഞുവീണാണ് മൂന്നുപേര്‍ മരിച്ചത്. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരെയടക്കമാണ് കാണാതായത്.
ഉരുള്‍പൊട്ടി കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ടതോടെ പുറത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. മുണ്ടക്കയത്തുനിന്നുള്ള റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് ഒറ്റപ്പെട്ടുപോയവരെ രക്ഷപെടുത്താനായി വ്യോമസേനയുടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.