സാന്ദ്ര തോമസ് ഐസിയുവില്‍; ആരോഗ്യം വീണ്ടെടുക്കുന്നെന്ന് സഹോദരി

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍. സാന്ദ്രയുടെ ഫേസ്ബുക്ക് പേജിലൂടെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്ര രണ്ട് ദിവസമായി ഐസിയുവിലാണെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും സ്‌നേഹ തോമസ് പറഞ്ഞു.

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനേത്തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൗരവമേറിയ ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തി. രണ്ട് ദിവസമായി ഐസിയുവിലാണ്.

സ്‌നേഹ തോമസ്

അവളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. പെട്ടെന്ന് രോഗമുക്തയാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സാന്ദ്ര തോമസിന്റെ സഹോദരി അഭ്യര്‍ത്ഥിച്ചു.

34 കാരിയായ സാന്ദ്ര 1991ല്‍ നെറ്റിപ്പട്ടം എന്ന ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. 2012ല്‍ ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിര്‍മ്മിച്ചു. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴി എന്നിവയുടെ പ്രൊഡ്യൂസറായി. ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ആട്, കിളി പോയി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.